വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറി; മുഖ്യമന്ത്രി ഒമാനിൽ
ഷീബ വിജയൻ
മസ്കത്ത് I വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മസ്കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിന് ജനങ്ങളോടാണ് പ്രതിബദ്ധതയെന്നും എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു സർക്കാറിന്റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു ഒമാനിലെ പ്രവാസികൾക്കു മുന്നിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. വികസന കാര്യത്തിൽ മുൻ സർക്കാറുകൾ കാണിച്ച കെടുകാര്യസ്ഥതയാണ് കേരളത്തെ പലപ്പോഴും പിറകോട്ടു നിർത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള നാടിന്റെ വികസന കാര്യത്തിൽ പ്രവാസികൾ വലിയ പങ്കാണ് വഹിച്ചത്. കേരളത്തിന്റെ പുരോഗതിയുടെ കാര്യത്തിൽ കുറച്ചുകൂടി വേഗം വേണമെന്ന് ഇവിടെ അഭിപ്രായം ഉയർന്നിരുന്നു. പ്രവാസികളുടേത് കേരളത്തെ കുറിച്ച് കുറ്റം പറയുകയല്ലെന്നും അവർ ജീവിക്കുന്ന നാടിന്റെ അതേ ഉയരത്തിലേക്ക് കേരളവും എത്തിച്ചേരണമെന്ന അഭിലാഷം പങ്കുവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
adsadsxsa
