ചരിത്രക്കുതിപ്പിൽ റിയാദ് മെട്രോ : 10 മാസത്തിനിടെ 12 കോടിയിലധികം യാത്രക്കാർ
ഷീബ വിജയൻ
റിയാദ് I ചരിത്രക്കുതിപ്പ് തുടർന്ന് റിയാദ് മെട്രോ. 2024 ഡിസംബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ 12 കോടിയിലധികം യാത്രക്കാർ റിയാദ് മെട്രോയിൽ സഞ്ചരിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി വെളിപ്പെടുത്തി. നഗരത്തിലെ ഗതാഗത സംവിധാനത്തിൽ കൈവരിച്ച സുപ്രധാനമായ വികസനത്തെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലകളിലൊന്നാണ് റിയാദ് മെട്രോ.
asassa
