കൊളംബിയന്‍ പ്രസിഡന്റ് പെട്രോയ്ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്
ഷീബ വിജയൻ
വാഷിങ്ടണ്‍ I കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാന്‍ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കൊളംബിയയിലെ കൊക്കെയ്ന്‍ വ്യവസായത്തെയും ക്രിമിനല്‍ ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്നതില്‍ പെട്രോ പരാജയമാണെന്നും യു എസ് ആരോപിച്ചു.
'പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിലെ കൊക്കെയ്ന്‍ ഉല്‍പ്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചു. അത് അമേരിക്കയിലേക്ക് ഒഴുകുകയും അമേരിക്കക്കാരെ അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്തെന്നും ട്രഷ്‌റി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
asdds
