ആഗോള വ്യോമയാന സുരക്ഷ; വമ്പൻ കുതിപ്പുമായി ഒമാൻ
ഷീബ വിജയൻ
മസ്കത്ത് I ആഗോള വ്യോമയാന സുരക്ഷയിൽ കുതിപ്പുമായ് സുൽത്താനേറ്റ്. ആഗോള തലത്തിൽ അഞ്ചാം സ്ഥാനമാണ് ഒമാനുള്ളത്. 2020ൽ 133ാം സ്ഥാനത്തുണ്ടായിരുന്ന ഒമാൻ 127 രാജ്യങ്ങളെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് സർട്ടിഫിക്കറ്റ് സുൽത്താനേറ്റ് പ്രതിനിധി ഏറ്റുവാങ്ങി. കാനഡയിൽ ഐ.സി.എ.ഒ അസംബ്ലിയുടെ 42ാമത് സെഷന്റെ ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
വ്യോമയാന സുരക്ഷയിൽ മിഡിൽ ഈസ്റ്റിലും ജി.സി.സിയിലുമായി രണ്ടാംസ്ഥാനമാണ് സുൽത്താനേറ്റിനുള്ളത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിരന്തരമായ പരിശ്രമങ്ങളെയും ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നുണ്ട്. വ്യോമയാന സുരക്ഷയിൽ ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള പ്രതിബദ്ധത ഒമാൻ ആവർത്തിക്കുകയായിരുന്നു. ഐ.സി.എ.ഒയുടെ ശിപാർശകൾ കൃത്യമായി നടപ്പാക്കിയതും സുസ്ഥിര സംവിധാനങ്ങളെ ചലിപ്പിച്ചതുമാണ് ഒമാനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്.
zxadsads
