വാടാനപ്പള്ളിയിൽ വോട്ട് പിടിക്കാൻ കിറ്റ്; ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും


ഷീബ വിജയൻ

തൃശൂർ വാടാനപ്പള്ളിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കിറ്റുകൾ തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയെത്തുടർന്ന് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തോളം കിറ്റുകൾ കടത്താൻ ശ്രമിക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ തടഞ്ഞതോടെ പ്രദേശത്ത് വലിയ സംഘർഷമുണ്ടായി. ബിജെപി കിറ്റുകൾ നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫും യുഡിഎഫും ഒരേപോലെ ആരോപിക്കുന്നു. ബിജെപി നേതാവ് ദേവനെതിരെയും സ്ഥലത്ത് പ്രതിഷേധമുയർന്നു.

article-image

dedsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed