ബഹ്‌റൈനിലെ വായുനിലവാരം സാധാരണ നിലയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ വായുനിലവാരം സുരക്ഷിതമാണെന്നും അന്തരീക്ഷത്തിൽ അസ്വാഭാവികമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചില വ്യവസായ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കൗൺസിൽ ഈ വിശദീകരണം നൽകിയത്.
ഒരു വ്യവസായ സ്ഥാപനത്തിന് നേരെയും മറ്റൊരു സൈറ്റിലെ പ്രവർത്തന യൂണിറ്റുകൾക്ക് നേരെയുമാണ് കഴിഞ്ഞ ദിവസം ആക്രമണശ്രമം ഉണ്ടായത്. എന്നാൽ ഇതിനെത്തുടർന്ന് വായു മലിനീകരണം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച അധികൃതർ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായുനിലവാര സൂചികകൾ (Air Quality Indicators) അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കൗൺസിൽ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
bcfgfgdfdf
