ഒമാനിൽ മൊബൈല്‍, ഇന്‍സ്റ്റന്റ് പേമെന്റ് മേഖലയിൽ മികച്ച മുന്നേറ്റം

ഷീബ വിജയൻ
മസ്‌കത്ത് I രാജ്യത്ത് മൊബൈല്‍, ഇന്‍സ്റ്റന്റ് പേമെന്റ് മേഖലയിൽ മികച്ച മുന്നേറ്റം. മൊബൈല്‍ പേമെന്റ് ക്ലിയറിങ് ആൻഡ് സ്വിച്ചിങ് സിസ്റ്റം (എം.പി.സി.എസ്.എസ്) എല്ലാ സിസ്റ്റങ്ങളിലും ഏറ്റവും ശക്തമായ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. 318.6 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഒമാന്‍ നെറ്റിന്റെയും എം.പി.സി.എസ്.എസിന്റെയും ദ്രുതഗതിയിലുള്ള വികാസം പണരഹിത പേമെന്റുകളിലേക്കുള്ള ഗണ്യമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നുവെന്ന് ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി റിപ്പോര്‍ട്ട് 2025 വ്യക്തമാക്കുന്നു. സാമ്പത്തികവ്യവസ്ഥയുടെ സമഗ്രത നിലനിര്‍ത്തുന്നതിന് ശക്തമായ സൈബര്‍ സുരക്ഷയുടെയും നിയന്ത്രണ സുരക്ഷാ നടപടികളുടെയും ആവശ്യകത അടിവരയിടുന്നതാണ് ഈ മുന്നേറ്റം. നേരിട്ടുള്ള കറന്‍സി ഇടപാടുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിലൂടെയും കാര്യക്ഷമമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ മാറ്റം സാമ്പത്തികസ്ഥിരതയെ പിന്തുണക്കുന്നു.
ASasAS