കുരങ്ങിന്റെ ആക്രമണം: ഉത്തർപ്രദേശിൽ ഒൻപത്കാരിക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ഉത്തർപ്രദേശിലെ ബൽറാംപൂരിൽ വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസ്സുകാരി കുരങ്ങിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്. കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മേൽക്കൂരയിൽ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതർക്കെതിരെ നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ കുടുംബത്തിന് സഹായധനം കൈമാറി.
ാേ്്േ
