നുഴഞ്ഞുകയറ്റം; ഒമാനിൽ 21 വിദേശികൾ പിടിയിൽ


ഷീബ വിജയൻ

മസ്കത്ത് I അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച വിദേശികളെ ഖസബിൽ നിന്ന് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. 21 ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പൊലീസ്, മുസന്ദം നേവൽ ബേസുമായി സഹകരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഖസബ് വിലായത്ത് വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതെന്ന് ആർ‌.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.

article-image

assaas

You might also like

Most Viewed