സെപ്റ്റംബർ 7ന് ബഹ്റൈനിൽ പൂർണ ചന്ദ്രഗ്രഹണം


പ്രദീപ് പുറവങ്കര

മനാമ l 2025-ലെ ഏറ്റവും ശ്രദ്ധേയമായ ആകാശക്കാഴ്ചകളിലൊന്നിന് ബഹ്‌റൈൻ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. സെപ്റ്റംബർ 7ന് രാത്രി 7.27 മുതൽ 10.56 വരെയാണ് പൂർണ ചന്ദ്രഗ്രഹണം ഇവിടെ ദൃശ്യമാകുന്നത്. ഏകദേശം അഞ്ചര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ ഗ്രഹണത്തിനിടെ, ചന്ദ്രൻ ചുവപ്പ് നിറത്തിലായിരിക്കും. 'ബ്ലഡ് മൂൺ' എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കും.

വാനനിരീക്ഷണ വിദഗ്ധനായ മുഹമ്മദ് റെധാ അൽ അസ്‌ഫൂറിന്റെ അഭിപ്രായത്തിൽ, 2018-ന് ശേഷം ബഹ്‌റൈനിൽ നടക്കുന്ന ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണമാണിത്. നഗ്നനേത്രങ്ങൾകൊണ്ട് ഇത് സുരക്ഷിതമായി കാണാൻ സാധിക്കും.

article-image

sfdsf

You might also like

Most Viewed