അയൽരാജ്യങ്ങളെ ലക്ഷ്യമിടില്ല; പ്രത്യാക്രമണമുണ്ടായാൽ മാത്രം തിരിച്ചടിയെന്ന് ഇറാൻ പ്രസിഡന്റ് സ്റ്റേറ്റ് ടിവിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടയിൽ അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഏതെങ്കിലും അയൽരാജ്യത്തിന്റെ മണ്ണിൽ നിന്ന് ഇറാന് നേരെ ആക്രമണമുണ്ടായാൽ കർശനമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റേറ്റ് ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇറാനിലെ ഇടക്കാല നേതൃത്വ കൗൺസിൽ എടുത്ത തീരുമാനപ്രകാരം, അയൽരാജ്യങ്ങൾക്കെതിരെ ഇനി ആക്രമണങ്ങൾ നടത്തില്ലെന്നും മിസൈലുകൾ പ്രയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് നിലവിലെ മിഡിൽ ഈസ്റ്റ് യുദ്ധം ശക്തമായത്. തുടർന്ന് രാജ്യത്തിന്റെ ഭരണം നിർവഹിക്കുന്നത് ഈ നേതൃത്വ കൗൺസിലാണ്.
അതേസമയം ഇത്തരമൊരു വാർത്ത പുറത്ത് വന്നതിന് ശേഷവും ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇറാന്റെ ഭാഗത്ത് നിന്ന് മിസൈൽ ഡ്രോൺ അക്രമണം തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
dfdsf


