ജി.സി.സി പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു


ഷീബ വിജയൻ
മസ്കത്ത് I ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈത്ത് സന്ദർശിക്കൽ ഇനി എളുപ്പമാകും. ജി.സി.സി പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് ഇനി കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. വിനോദസഞ്ചാരം സുഗമമാക്കുന്നതിനും അയൽ ഗൾഫ് രാജ്യങ്ങളുമായുള്ള കുവൈത്തിന്റെ ബന്ധം ശക്തിപ്പെടുത്തലും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം ഗുണം ചെയ്യും.

article-image

ASDASDASD

You might also like

  • Straight Forward

Most Viewed