തബ്സീൽ അവസാന ഘട്ടത്തിലേക്ക്

ഷീബ വിജയൻ
മസ്കത്ത് I ഒമാനിൽ ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് അവസാന ഘട്ടത്തിലേക്ക്. തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ ഏതാണ്ട് സീസൺ അവസാനിച്ച മട്ടാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒമാനികൾ തങ്ങളുടെ ഭൂമിയുമായും പൈതൃകവുമായും ബന്ധിപ്പിക്കുന്ന തബ്സീൽ ഈത്തപ്പഴ വിളവെടുപ്പ് ആരവങ്ങളിലായിരുന്നു. പകുതി പഴുത്ത ഈത്തപ്പഴം വിളവെടുക്കാനും തിളപ്പിക്കാനും ഉണക്കാനും മറ്റുമായി നൂറുകണക്കിന് ആളുകളാണ് വിവിധ വിലായത്തുകളിലായി ഒത്തുചേർന്നത്.‘തബ്‌സീൽ വിളവെടുപ്പ് മാത്രമല്ല, അതൊരു ആഘോഷമാണ്. അതിരാവിലെ മുതൽ സൂര്യാസ്തമയം വരെ മുഴുവൻ കുടുംബവും പങ്കെടുക്കുന്നു. ഇത് ഞങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചതാണ്, കഠിനാധ്വാനം ഉണ്ടായിരുന്നിട്ടും ഇത് കൈമാറുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു’-ജഅലാൻ ബാനി ബു ഹസനിൽ നിന്നുള്ള കർഷകനായ സലിം അൽ ഗൈലാനി പറഞ്ഞു. വാദി ബനി ഖാലിദ്, അൽ കാമിൽ വൽ വാഫി, ജഅലൻ ബനി ബു ഹസൻ എന്നിവയുൾപ്പെടെ വിവിധ വിലായത്തുകളിൽ സീസൺ സജീവമായിരുന്നു.
മദ്‌ലോക്കി, ബൊനാരഞ്ച, അബു മത്രി, ഹിലാലി ഈത്തപ്പന ഇനങ്ങളിൽ നിന്നുള്ള തിളപ്പിച്ച ഈത്തപ്പഴത്തിന് വാദി ബനി ഖാലിദ് പേരുകേട്ടതാണ്. അതേസമയം, ഒമാനിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഉയർന്ന നിലവാരമുള്ള മദ്‌ലോക്കി ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നതിൽ അൽ കാമിൽ വൽ വാഫിയിലെ സിഖ് ഗ്രാമം വേറിട്ടുനിൽക്കുന്നു.
ADSASDADFSF