ഖലിസ്ഥാന്‍ നേതാവ് പ്രഭ് പ്രീത് സിംഗ് പോലീസ് പിടിയിൽ


ഖലിസ്ഥാന്‍ നേതാവ് പ്രഭ് പ്രീത് സിംഗിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പഞ്ചാബ് പോലീസിന്‍റെ സ്റ്റേറ്റ് സ്‌പെഷൽ‍ ഓപ്പറേഷന്‍ സെൽ‍ പിടികൂടി. ജർ‍മ്മനി കേന്ദ്രമാക്കി ഭീകരവാദികളെ റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവർ‍ത്തനങ്ങൾ‍ക്ക് പണം കണ്ടെത്തുകയും ഉൾ‍പ്പെടെയുള്ള കാര്യങ്ങളാണ് ഇയാൾ‍ ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് അറസ്റ്റ് വിവരം എക്‌സിലൂടെ അറിയിച്ചത്. 

ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന സംഘടനയുടെ നേതാവാണ് പ്രഭ്പ്രീത് സിംഗ് എന്ന് പോലീസ് പറഞ്ഞു. പ്രഭ് പ്രീത് സിംഗ് ജർ‍മ്മനിയിലായതിനാൽ‍ ഇയാൾ‍ക്കെതിരെ പഞ്ചാബ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽ‍ഹിയിലെ ഇമിഗ്രേഷന്‍ ബ്യൂറോ വഴിയായിരുന്നു നോട്ടീസ് പുറപ്പെടുവിച്ചത്. 2020 ൽ‍ അമൃത്സറിലെ സ്റ്റേറ്റ് സ്‌പെഷൽ‍ ഓപ്പറേഷന്‍ സെല്ലിന് ലഭിച്ച ഇന്‍റലിജന്‍സ് വിവരമാണ് ഇപ്പോൾ‍ പ്രഭ് പ്രീത് സിംഗിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്.

article-image

െമനംെനമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed