കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.


കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാമേശ്വരം പാമ്പൻ മുന്തൻമുനൈയിൽ ആണ്. 1.1 കിലോ ആംഫെറ്റാമൈൻ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ലഹരിമരുന്ന് സ്വീകരിക്കാൻ ആളുകൾ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ മുതൽ തീരമേഖലയിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

എന്നാൽ സംശയാസ്പദമായ നിലയിൽ ആരെയും കണ്ടെത്തിയില്ല. തുടർന്ന് കടൽതീരത്തോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ലഹരിമരുന്ന് പാക്കറ്റുകൾ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 2 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് തിരുച്ചിറപ്പള്ളി വിഭാഗം ആണ് പരിശോധന നടത്തിയത്.

article-image

ewadeswadsds

You might also like

  • Straight Forward

Most Viewed