സ്വർണ്ണക്കൊള്ളക്കേസ്: അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യുന്നു; പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവ്


ശാരിക l കേരളം

സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മോഷ്ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കുന്നതിൽ അടൂർ പ്രകാശിന് നിർണ്ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനെ സാധൂകരിക്കുന്ന ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളിൽ നിന്ന് എംപി പാരിതോഷികങ്ങൾ കൈപ്പറ്റിയിട്ടുണ്ടോ എന്നും മോഷണ സ്വർണ്ണത്തിന്റെ കൈമാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന കാര്യത്തിലുമാണ് എസ്ഐടി ഇപ്പോൾ വ്യക്തത തേടുന്നത്.

article-image

dgdg

You might also like

  • NEC

Most Viewed