റവന്യു വരുമാനത്തില്‍ വര്‍ധന, കേന്ദ്രത്തിന് വിമര്‍ശനം; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്


2022 - 23 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്ത്. റവന്യു വരുമാനത്തിലും തനത് നികുതി വരുമാനത്തിലും നേരിയ വര്‍ധന ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റവന്യു വരുമാനം 0.21 ശതമാനം വര്‍ധിച്ചു. തനത് നികുതി വരുമാനത്തില്‍ ഉണ്ടായത് 0.95 ശതമാനം വര്‍ധന. സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം (GSDP) 6.6 % ആയി വര്‍ദ്ധിച്ചു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനവും ഉണ്ട്. കേന്ദ്ര സംസ്ഥാന ധനകാര്യ ബന്ധം അസമത്വവും നീതീകരണമില്ലാത്തതുമെന്നാണ് വിമര്‍ശനം.

ഫെഡറല്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. റവന്യു കമ്മി 0.88% ആയി കുറഞ്ഞു, ധനക്കമ്മി 2.44% ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ പൊതു കടത്തിന്റെ വാര്‍ഷിക വളര്‍ച്ച നിരക്കില്‍ കുറവുണ്ട്. 10.16 ശതമാനത്തില്‍ നിന്ന് 8.19 ശതമാനം ആയി കുറഞ്ഞു. ആഭ്യന്തര കടം 210791.60 കോടിയില്‍ നിന്നും 227137.08 കോടിയായി കൂടി. പൊതുകടം 238000.96 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

article-image

asadsadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed