നാമനിർദേശപത്രിക: ഇമ്രാന്റെ ഹർജി മടക്കി പാകിസ്ഥാൻ സുപ്രീംകോടതി


പൊതുതെരഞ്ഞെടുപ്പിൽ ലാഹോർ, മിയാൻവാലി സീറ്റിലേക്കുള്ള നാമനിർദേശപത്രിക തള്ളിയ നടപടിക്കെതിരെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൽകിയ ഹർജി മടക്കി പാകിസ്ഥാൻ സുപ്രീംകോടതി. ഹർജിയിലെ പോരായ്‌മകൾ പരിഹരിച്ച്‌ രണ്ടാഴ്‌ചയ്ക്കകം വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എട്ടിനാണ്‌ തെരഞ്ഞെടുപ്പ്‌. തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടത്‌ ചൂണ്ടിക്കാട്ടിയാണ്‌ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്‌ പാർടി ചെയർമാനായ ഇമ്രാൻ ഖാന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ്‌ കമീഷൻ തള്ളിയത്‌. 

ഇതിനെതിരെ തെരഞ്ഞെടുപ്പ്‌ ട്രിബ്യൂണലിലും ലാഹോർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി ശരിവയ്ക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ്‌ ഇമ്രാൻ സുപ്രീംകോടതിയെ സമീപിച്ചത്‌. തോഷഖാന കേസിൽ 14 വർഷവും സിഫർ കേസിൽ 10 വർഷവും ഇമ്രാനെ കോടതി കഴിഞ്ഞ ദിവസങ്ങളിൽ ശിക്ഷിച്ചിരുന്നു.

article-image

aesff

You might also like

  • Straight Forward

Most Viewed