ഒബാമയെയും ഭാര്യയെയും കുരങ്ങന്മാരാക്കി ട്രംപിന്റെ വീഡിയോ; വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം ശക്തം


ശാരിക l വിദേശകാര്യം

യുഎസ് മുൻ പ്രസിഡന്റ് ബാരക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച നിലയിലുള്ള വീഡിയോയാണ് വ്യാഴാഴ്ച ട്രംപ് പോസ്റ്റ് ചെയ്തത്.

ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്. 2020-ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് കൃത്രിമം കാണിച്ച് തന്നെയെ പരാജയപ്പെടുത്തിയതാണെന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളെ അപമാനിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത്.

വൻ വിവാദമായതിനെത്തുടർന്ന് ട്രംപ് വീഡിയോ പിൻവലിക്കുകയും വൈറ്റ് ഹൗസ് ജീവനക്കാരന്റെ പിഴവാണ് പോസ്റ്റിന് കാരണമെന്ന് വിശദീകരിക്കുകയും ചെയ്തു. സംഭവത്തിൽ ബാരക് ഒബാമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed