ഇന്ത്യയിലെ ആദ്യ അവയവം മാറ്റിവയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട്; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


ശാരിക l കേരളം

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മെഡിക്കൽ രംഗത്ത് നിലവിൽ ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രം അവകാശപ്പെടാവുന്ന ആന്തരികാവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇൻസ്റ്റിറ്റ്യൂട്ടാണ് കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്നത്.

കേരള സർക്കാർ കിഫ്ബി വഴി 602.14 കോടി രൂപ ചെലവഴിച്ച് ആരംഭിക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ ആന്തരികാവയവം മാറ്റിവയ്ക്കൽ, ടിഷ്യു മാറ്റിവയ്ക്കൽ എന്നിവയ്ക്ക് പുറമെ അധ്യാപനം, പരിശീലനം, പഠനം, ഗവേഷണം എന്നിവയും ഉൾപ്പെടുന്നുണ്ട്. പദ്ധതി പ്രവർത്തമസജ്ജമാകുന്നതോടെ കേരളത്തിനകത്തും പുറത്തുമായി എട്ട് കോടിയോളം ജനങ്ങൾക്ക് ഈ സ്ഥാപനത്തിന്റെ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

sdfsf

You might also like

Most Viewed