പാർലമെന്റ് അതിക്രമം ഗൗരവമേറിയ സംഭവം, രാഷ്ട്രീയവൽക്കരിക്കരുത്; പ്രധാനമന്ത്രി


ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിന് പിന്നാലെ ഇതാദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൗരവമേറിയ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇത് സുരക്ഷയുടെ പ്രശ്നമാണെന്നും മോദി പറഞ്ഞു. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം, പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു ലോക്സഭയിൽ പുകത്തോക്ക് പൊട്ടിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർലമെന്റ് വളപ്പിനു പുറത്തും രണ്ട് പേർ പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തുകയും പിന്നാലെ ഡൽഹി പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. പ്രതികൾക്കെതിരെ യു.എ.പി.എയും ചുമത്തിയിരുന്നു. സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിഷേധിച്ചതിന് ലോക്സഭയിലെ പ്രതിപക്ഷ എം.പിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പാർലമെന്റ് അതിക്രമത്തിൽ സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

article-image

saasdasdadsadsasz

You might also like

  • Lulu Exchange
  • Straight Forward

Most Viewed