തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു


തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കണ്ടിയാർ പുരം സ്വദേശി ഷൺമുഖരാജ (38) ആണ് മരിച്ചത്. സംഭവസമയത്ത് ഷൺമുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു.

മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പനയാടിപ്പട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്കങ്ങളുടെ ഹബ് എന്നറിയപ്പെടുന്നു. പ്രത്യക്ഷമായും പരോക്ഷമായും 6.5 ലക്ഷത്തിലധികം കുടുംബങ്ങൾ ഈ വ്യവസായത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്നു.

article-image

sadasadsadsas

You might also like

  • Straight Forward

Most Viewed