ഭിന്നിപ്പില്ല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്


ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍ നിലവില്‍ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെയാണ് ഉള്‍പ്പെടുത്തുക. ചെയര്‍മാന്‍ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ പടയൊരുക്കമുണ്ടാകുന്നത്.

article-image

op@@p@oop

You might also like

  • Straight Forward

Most Viewed