തമിഴ്നാട്ടിൽ മണൽ കോൺട്രാക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിൽ മണൽ കോൺട്രാക്ടറിൽ നിന്ന് കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മധുര ഡിണ്ടിഗലിലാണ് സംഭവം. ഔദ്യോഗിക വാഹനത്തിൽ വച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അങ്കിത് തിവാരിയെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തത്.
തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി നടപടി ശക്തമാക്കുന്ന സാഹചര്യത്തിലുള്ള ഈ അറസ്റ്റ് രാഷ്ട്രീയപരമായി ഉപയോഗിക്കാനാണ് പാർട്ടി നീക്കം. ഇഡി അഴിമതിക്കാര്‍ എന്ന ഹാഷ് ടാഗിലാണ് ഡിഎംകെ സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമാക്കുന്നത്.
SAASDADSADSADS