രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച


മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ സഞ്ചരിച്ച വാഹനം റസ്റ്റ് ഹൗസിലേക്ക് പോയി. കളക്ടറേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുലിന്‍റെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് പോയി. പക്ഷേ, രാഹുലും എസ്കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കാണ് പോയത്. ബൈപാസ് ജംഗ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്‍റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്. രാഹുലിന്‍റെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൗസിൽ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി.

ഏഴുമിനിറ്റോളം വാഹനം റസ്റ്റ്ഹൗസില്‍ നിർത്തിയിട്ടു. ഇതിനിടയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

article-image

ASDDSDSADSADSADS

You might also like

Most Viewed