ഹിന്ദിയെ ഒഴിവാക്കി ഏഴ് ഭാഷകൾക്ക് സാഹിത്യ പുരസ്കാരം; കേന്ദ്രത്തിനെതിരെ പോർമുഖം തുറന്ന് സ്റ്റാലിൻ
ഷീബ വിജയൻ
ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി ഭാഷയെ ഒഴിവാക്കി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഏഴ് ഭാഷകൾക്ക് തമിഴ്‌നാട് സർക്കാർ സ്വന്തമായി പുരസ്കാരം പ്രഖ്യാപിച്ചു. ഓരോ ഭാഷയിലെയും മികച്ച കൃതികൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സമ്മാനം നൽകുക.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സ്വാധീനത്തിൽ അവാർഡുകളുടെ നിഷ്പക്ഷത നഷ്ടപ്പെട്ട സാഹചര്യത്തിൽ എഴുത്തുകാർക്ക് ഒരു ബദൽ വേണമെന്ന ആവശ്യത്തെത്തുടർന്നാണ് 'സെമ്മൊഴി ഇലക്കിയ വിരുദു' (ക്ലാസിക്കൽ ഭാഷാ സാഹിത്യ അവാർഡ്) ഏർപ്പെടുത്തിയതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു ഈ നിർണ്ണായക പ്രഖ്യാപനം. ഇത് കേന്ദ്രവും തമിഴ്‌നാടും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
adsdsadas

