ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ തുടരും
ശാരിക/തിരുവനന്തപുരം
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണം കവർന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.
പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ചെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജയിലിന് പുറത്തിറങ്ങാൻ കഴിയില്ല. സ്വർണ്ണം പൂശിയ കട്ടിളപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി പ്രതിയായതിനാൽ ഇയാൾ ജയിലിൽ തന്നെ തുടരേണ്ടി വരും.
സംസ്ഥാനത്ത് ഏറെ ചർച്ചയായ സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം വൈകുന്നത് അന്വേഷണ സംഘത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
aa

