പടവ് കുടുംബവേദി വിന്റർ ക്യാമ്പ്: ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര / മനാമ :
പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിന്റർ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ കളറിംഗ് ആൻഡ് ഡ്രോയിങ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളുടെ സർഗ്ഗാത്മകതയും കലാപരമായ അഭിരുചികളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ജൂനിയർ വിഭാഗത്തിൽ റയ്യാൻ ഖാൻ റസിൻ ഒന്നാം സ്ഥാനത്തിന് അർഹനായി. റെയാ ഖാൻ റസിൻ രണ്ടാം സ്ഥാനവും അഫാൻ അനസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ അർഫാൻ അബ്ദുൽ സലീം ഒന്നാം സ്ഥാനവും അസ്മ സലീം രണ്ടാം സ്ഥാനവും നേടി.
വിന്റർ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് കുടുംബവേദി ഒരുക്കിയിരുന്നത്. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെ ഭാരവാഹികൾ അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന സാംസ്കാരിക ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
aa

