വീണ്ടും കൂടി; സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു
ഷീബ വിജയൻ
കൊച്ചി: കേരളത്തിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. പവന് 1,08,000 രൂപയായാണ് പുതിയ വില. ഗ്രാമിന് 13,500 രൂപയിലെത്തി. തിങ്കളാഴ്ച പവന് 1,07,240 രൂപയായിരുന്ന വിലയിൽ 760 രൂപയുടെ വർദ്ധനവാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണ്ണവില ഇത്രയധികം ഉയരാൻ കാരണമായിരിക്കുന്നത്. ഗ്രീൻലാൻഡിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണ്ണത്തിലേക്ക് തിരിയുന്നത് വില വീണ്ടും ഉയരാൻ കാരണമായി.
aqsw

