ഗവർണർ ചിലത് വായിച്ചില്ല, ചിലത് കൂട്ടിചേർത്തു; കേരള നിയമസഭയിൽ മുഖ്യമന്ത്രിയുടെ അസാധാരണ നടപടി
ഷീബ വിജയൻ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തെച്ചൊല്ലി സഭയിൽ അസാധാരണ നീക്കങ്ങൾ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന സുപ്രധാന ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടതോടെ, പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗങ്ങൾ സഭയിൽ എഴുന്നേറ്റുനിന്ന് വായിച്ചു.
സാമ്പത്തിക ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നുവെന്നും സംസ്ഥാന ബില്ലുകൾ ഗവർണർമാർ തടഞ്ഞുവെക്കുന്നുവെന്നുമുള്ള ഖണ്ഡികകളാണ് ഗവർണർ ഒഴിവാക്കിയത്. എന്നാൽ കാബിനറ്റ് അംഗീകരിച്ച പ്രസംഗമാണ് ആധികാരികമെന്നും ഗവർണർ ചട്ടലംഘനം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം, വായിച്ച ഭാഗങ്ങളിൽ കേന്ദ്രത്തിന്റെ അവഗണനയെ ഗവർണർ വിമർശിക്കുകയും ചെയ്തു. ജി.എസ്.ടി വിഹിതത്തിലെ കുറവും തൊഴിലുറപ്പ് പദ്ധതിയിലെ വിഹിതം വെട്ടിക്കുറച്ചതും കേരളത്തെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചതായും ക്രമസമാധാനം സുരക്ഷിതമാണെന്നും ഗവർണർ തന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
efsdfsdfs

