തൃഷക്കെതിരായ അശ്ലീലപരാമര്‍ശം; മന്‍സൂര്‍ അലിഖാനെതിരെ പൊലീസ് കേസെടുത്തു


ചെന്നൈ: നടി തൃഷക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയതിന് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. തൗസന്‍റ് ലൈറ്റ്സിലെ ഓൾ വുമൺ പൊലീസ് സ്‌റ്റേഷനാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തത്. ദേശീയ വനിതാ കമ്മീഷന്‍റെ പരാതിയിലാണ് നടപടി. ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.

തമിഴ് താര സംഘടനയായ നടികർ സംഘം മന്‍സൂറിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വിവാദം കത്തിനില്‍ക്കുമ്പോഴും മാപ്പ് പറയില്ലെന്ന് നിലപാടിലായിരുന്നു മന്‍സൂര്‍ അലിഖാന്‍. മൻസൂറിന്റെ പരാമർശത്തിനെതിരെ തൃഷ പ്രതികരണവുമായി നേരിട്ട് രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സിൽ കുറിച്ചു. ഗായിക ചിൻമയി ശ്രീപദ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് എന്നിവരടക്കമുള്ളവര്‍ മൻസൂറിനെതിരെ രംഗത്തു വന്നിരുന്നു.

article-image

asdadsadsadsadsads

You might also like

Most Viewed