ശബരിമല ദര്‍ശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു


ശബരിമല ദര്‍ശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പമെത്തിയ ഇന്ദിര രാവിലെയാണ് കുഴഞ്ഞുവീണത്. ഇന്നലെയായിരുന്നു ശബരിമലയിൽ എത്തിയത്.

സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശബരിമല സന്നിധാനം ആശുപത്രിയിൽ നിന്നും മൃതദേഹം പാലക്കാട് ആശുപത്രിയിലേക്കെത്തിച്ചു.

article-image

asdadsdsadsadsads

You might also like

Most Viewed