മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ഐഇഡി ആക്രമണം


മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്ക് നേരെ ഐഇഡി ആക്രമണം. തെങ്‌നൗപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് സംഭവം. സൈനികർ പതിവ് പട്രോളിങ് നടത്തുന്നതിനിടെ തീവ്രവാദികൾ സ്ഥാപിച്ചതെന്ന് കരുതുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുകയായിരുന്നു. ഇതിനിടയിലാണ് ഐഇഡി ആക്രമണം നടന്നത്. സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ഐഇഡി സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.

article-image

ASDDSADSADSADSADS

You might also like

  • Straight Forward

Most Viewed