'തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ പദ്ധതിയില്ല': അനുരാഗ് ഠാക്കൂര്‍


ന്യൂഡല്‍ഹി:

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കാലാവധി തീരുംവരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കുകയും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്തുന്നതിനും സർക്കാരിന് പദ്ധതിയില്ലെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും മാധ്യമ സൃഷ്ടി മാത്രമാണെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് കമ്മിറ്റി വിപുലമായ ചർച്ചകൾ നടത്തും,' കേന്ദ്രമന്ത്രി പറഞ്ഞു.

സമിതിയില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഭാഗമാകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. പ്രതിപക്ഷ ശബ്ദം ഉൾപ്പെടുത്തുക എന്നത് മോദി സർക്കാരിന്റെ ഹൃദയവിശാലതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബർ 18 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനായി സര്‍ക്കാര്‍ വലിയ പദ്ധതികള്‍ അവതരിപ്പിച്ചേക്കുമെന്നും മന്ത്രി സൂചന നല്‍കി. എന്നാൽ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം അറിയിച്ചില്ല.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed