പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു

കോട്ടയം:
പുതുപ്പള്ളിയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. ഞായറാഴ്ച വൈകുന്നേരം പാമ്പാടിയിലായിരുന്നു കൊട്ടിക്കലാശം. ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തില്‍ കെകെ റോഡ് നിശ്ചലമായി.
എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതാക്കളും അണികളും ഒഴുകിയെത്തിയതോടെ പാമ്പാടി മനുഷ്യക്കടലായി അലയടിച്ചു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും അണികൾക്കൊപ്പം റോഡ് ഷോയുമായാണ് പാമ്പാടിയിലേക്ക് എത്തിയത്. ആറു മണിയോടെ 22 ദിവസത്തെ പരസ്യപ്രചാരണം അസവസാനിപ്പിച്ച് മൂന്നു മുന്നണികളും കൈകൊടുത്ത് പിരിഞ്ഞു.
ഇനി നിശബ്ദപ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ മാത്രം. വിജയം സുനിശ്ചിതമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട 52 വർഷം പുതുപ്പള്ളിയുടെ എംഎൽഎയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെന്ന് എട്ടാം തീയതി ജനം വിധിക്കും.
a