ഇന്ത്യ കൂട്ടായ്മ ഏകോപന സമിതിയില്‍ 13 പേര്‍; കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വേണുഗോപാല്‍


പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മയുടെ ഏകോപന സമിതിയില്‍ 13 പേര്‍. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്. മുന്നണിയുടെ നേതൃപദവിയില്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ മുന്നണിയിലുള്ളത്. ഡി രാജ ആണ് സിപിഐയെ പ്രതിനിധീകരിക്കുന്നത്. ആകെ അംഗങ്ങളില്‍ ശരദ് പവാര്‍ ആണ് മുതിര്‍ന്ന അംഗം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

article-image

ASDDASADSADS

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed