ആംബുലൻസ് എത്താൻ വൈകിയതിനാൽ യുവതി രാജ്ഭവനു മുന്നിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു


ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് യുവതി രാജ്ഭവനു മുന്നിൽ പ്രസവിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. പ്രസവിച്ചയുടൻ കുഞ്ഞ് മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

കുടുംബം പലതവണ ആംബുലൻസിനെ വിളിച്ചിട്ടും എത്താതിരുന്നതോടെ യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ പ്രസവവേദന അധികരിച്ചതോടെ യുവതി നടുറോഡിൽ, രാജ്ഭവനു മുന്നിൽ വച്ച് പ്രസവിച്ചു. ബന്ധുക്കൾ സാരി കൊണ്ട് മറച്ചുപിടിച്ചാണ് യുവതി പ്രസവിച്ചത്. 

പിന്നീട് യുവതിയെ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. യോഗി ആദിത്യനാഥിനു കീഴിൽ ആരോഗ്യരംഗം തകർന്നു എന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു.

article-image

sdfdxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed