മനുഷ്യക്കടത്ത്; ആദ്യ ആറു മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്തത് 14 പേരെ


മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ  ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ 14 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇക്കാലയളവിൽ മനുഷ്യക്കടത്ത് സംബന്ധിച്ച 10 പരാതികളാണ് മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റിന് ലഭിച്ചത്. ഇതിൽ 15 ഇരകളെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ വർഷം 25 മനുഷ്യക്കടത്ത് കേസുകൾ അന്വേഷിച്ചു. അതിൽ 41 പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. 164 ഇരകൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകി. നാലു ടൂറിസം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മനുഷ്യക്കടത്തിനെതിരായ നടപടികളിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ട്രാഫിക്കിങ് ഇൻ പേഴ്‌സൻ  2023 റിപ്പോർട്ടിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനം നിലനിർത്തിയത് അഭിമാനാർഹമാണെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ പറഞ്ഞു. 

തുടർച്ചയായ ആറാം വർഷമാണ് ഈ നേട്ടം ബഹ്റൈൻ കരസ്ഥമാക്കിയത്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ  ബഹ്‌റൈന് ടയർ 1 പദവിയാണുള്ളത്. മനുഷ്യക്കടത്ത് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ മിനിമം മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഏക ജി.സി.സി രാഷ്ട്രവും ബഹ്റൈനാണ്.

article-image

dfbgcg

You might also like

  • Lulu Exchange
  • Straight Forward

Most Viewed