ബീഹാറിൽ നഴ്സിനെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി


ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെ ഡോക്ടറും കോമ്പൗണ്ടർമാരും ചേർന്നാണ് 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മുസാഫർപൂരിലെ ആംബുലൻസിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മോത്തിഹാരിയിലെ ജാങ്കി സേവാ സദൻ നഴ്സിംഗ് ഹോമിൽ വെള്ളിയാഴ്ചയാണ്‌ സംഭവം നടന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. 

വിധവയായ 30 കാരിയായ നഴ്സാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരയ്‌ക്ക്‌ 4 വയസ്സുള്ള ഒരു മകനുമുണ്ട്‌. സംഭവസ്ഥലത്ത് നിന്നും 80 കിലോമീറ്റർ അകലെ ആംബുലൻസിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. പ്രതിയായ ഡോക്ടറും മറ്റ് ജീവനക്കാരും ഒളിവിലാണ്, ഒരു കോമ്പൗണ്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഴ്സിംഗ് ഹോം സീൽ ചെയ്ത പൊലീസ് ഡോക്ടർക്കും മറ്റ് പ്രതികൾക്കുമായി തെരച്ചിൽ തുടരുകയാണ്.

article-image

zdfgxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed