തെലുങ്കാനയിൽ ഏഴ് വയസുകാരനെ തെരുവുനായകൾ കടിച്ചുകൊന്നു


തെലുങ്കാനയിലെ വാറങ്കലിൽ ഏഴ് വയസുകാരനായ കുട്ടിയെ തെരുവുനായകൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശ് സ്വദേശി ആയ ഛോട്ടു ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കാസിപേട്ട് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. പ്രദേശത്തെ കുട്ടികളുടെ പാർക്കിൽ കളിക്കുകയായിരുന്ന ഛോട്ടുവിനെ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. കുട്ടിയെ ഉട‌നടി പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാരാണസിയിലെ ജയപുര മേഖലയിൽ നിന്നുള്ള നാടോടി കുടുംബത്തിലെ അംഗമാണ് ഛോട്ടു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന കുടുംബം സ്റ്റേഷന് സമീപത്താണ് താമസിക്കുന്നത്.

article-image

eyrtuy

You might also like

  • Lulu Exchange
  • Straight Forward

Most Viewed