സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസുകളിൽ ബോർഡ് എക്സാം എഴുതിയ വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകളെക്കുറിച്ച് വിദഗ്ധരുമായി നേരിട്ട് സംസാരിക്കാം


സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസുകളിൽ ബോർഡ് എക്സാം എഴുതിയ വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകളെക്കുറിച്ച് വിദഗ്ധരുമായി നേരിട്ട് സംസാരിക്കാൻ ലൊറേൽസ് സെന്റർ അവസരമൊരുക്കുന്നു. ബോർഡ് പരീക്ഷയിൽ  വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കുമുള്ള പ്രത്യേക സെഷനുകൾ ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ  മാഹൂസിലുള്ള ലൊറേൽസ് സെന്ററിൽ  നടക്കും. .  12ാം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് പ്രമുഖ ഇന്ത്യൻ യൂണിവേഴ്സിറ്റി അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന റെഗുലർ കോഴ്‌സുകളിൽ പങ്കെടുക്കാനുള്ള സൗകര്യവും സെന്ററിലുണ്ട്.

എ.സി.സി.എ 9 പേപ്പറുകളിൽ പരീക്ഷ ഇളവ് കിട്ടാവുന്ന തരത്തിൽ ഇന്റഗ്രേറ്റഡ് ബികോം, തൊഴിലധിഷ്ഠിത സ്പെഷലൈസേഷനുകളോടെ ബി.ബി.എ എന്നീ  കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷനും അന്നത്തെ ദിവസം നടക്കും. ശനിയാഴ്ച നടക്കുന്ന കൗൺസലിങ്ങിന്  മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 36458340, 34567220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

6ീ8ൂ68

You might also like

  • Lulu Exchange
  • Straight Forward

Most Viewed