വോയ്‌സ് ഓഫ് ആലപ്പി ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ‘മേടനിലാവ് 2023’ എന്നപേരിൽ ഈസ്റ്റർ വിഷു − ഈദ് ആഘോഷം സംഘടിപ്പിച്ചു. ഹമലയിലെ അൽ ഖൈറാൻ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നാടൻപാട്ട്, അമ്മൻകുടം, മാജിക് ഷോ, കോമഡി ഷോ, നൃത്തനിത്യങ്ങൾ, സംഗീത നിശ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

മേടനിലവിന്റെ ഭാഗമായി നടന്ന സമ്മേളനം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരി അനിൽ യു കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗാം കൺവീനർമാരായ അജിത്കുമാർ സ്വാഗതവും സനിൽ വള്ളികുന്നം നന്ദിയും പറഞ്ഞു.

article-image

ാ4567ീ57

You might also like

  • Lulu Exchange
  • Straight Forward

Most Viewed