ചത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. ഇന്ന് രാവിലെ തെക്കൻ ഗഡ്ച്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ ക്യാംപ് നടത്തുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്‍റെ പരിശോധന. കഴിഞ്ഞയാഴ്ച ദന്തേവാഡയിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടിരുന്നു.
ദന്തേവാഡയിലെ അരൻപുരിൽനിന്നു സുരക്ഷാ ഉദ്യോഗസ്ഥരുമായിവന്ന വാഹനമാണ് സ്ഫോടനത്തിൽ കത്തിയമർന്നത്. അരൻപുർ പോലീസ് സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ ജില്ലാ ഭരണകേന്ദ്രത്തിലേക്കുള്ള റോഡിലായിരുന്നു സ്ഫോടനം.
CBVBCV