പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സിപിഎമ്മിനെ പിടിച്ചു കുലുക്കിയെന്ന് കെ. സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം സിപിഎമ്മിനെ പിടിച്ചു കുലുക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം ഇതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. എഐ കാമറയുമായി ബന്ധപ്പെട്ട അഴിമതി മുഖ്യമന്ത്രി നേരിട്ട് നടത്തിയതാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധുവിനും അഴിമതിയിൽ പങ്കുണ്ട്. എല്ലാ അഴിമതിയും ക്ലിഫ് ഹൗസിന്‍റെ അറിവോടെയാണ് നടന്നിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
UKIJKJKL