ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു, പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു': നിര്‍മല സീതാരാമന്‍

ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. വാഷിംഗ്ടണിലെ പീറ്റര്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരാകരിച്ച് കൊണ്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 1947 മുതല്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും എന്നാല്‍ പാകിസ്ഥാനില്‍ എല്ലാവിഭാഗത്തിലുള്ള ന്യൂനപക്ഷങ്ങളും നശിപ്പിക്കപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ എല്ലാ മുസ്‌ലിംകളും അവരവരുടെതായ തൊഴിലുകള്‍ ചെയ്യുന്നതും അവരുടെ കുട്ടികള്‍ പഠിക്കുന്നതും കാണാനാകും. മാത്രമല്ല ഫെലോഷിപ്പുകളും അവർക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാനിലെ സ്ഥിതി വിഭിന്നമാണെന്നും ചെറിയ ആരോപണങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
നിക്ഷേപങ്ങളെ ബാധിക്കുന്ന ഇന്ത്യയുടെ "നെഗറ്റീവ് പാശ്ചാത്യ മനോഭാവക്കെുറിച്ചുള്ള 'പിഐഐഇ പ്രസിഡന്‍റ് ആദം എസ്. പോസന്‍റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യയെ അറിയാത്തവരടെ വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം "വന്ന് നോക്കാന്‍' നിക്ഷേപകരോട് മന്ത്രി അഭ്യര്‍ഥിച്ചു.
SSS