മുഖ്യമന്ത്രിക്കെതിരെയുള്ള കേസ്: പരാതിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ റിവ്യൂഹര്‍ജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനായ ആര്‍എസ്.ശശികുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ഇവിടെ പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാരുണ്‍ അല്‍ റഷീദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരാതിക്കാരനെതിരെ വിമര്‍ശനമുന്നയച്ചത്. മുഖ്യമന്ത്രി വിളിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് കാരണം ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ശശികുമാര്‍ പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്.കേസ് പരിഗണനിയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് പറയുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരന്‍ സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെ പരാതിക്കാരന്‍ പറയുന്നു. പേപ്പട്ടി വഴിയില്‍ നില്‍ക്കുമ്പോള്‍ അതിന്‍റെ വായില്‍ കോലിട്ട് കുത്താതെ മാറിപ്പോകുന്നതാണ് നല്ലത്. അതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം ഹര്‍ജി വീണ്ടും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കമെന്ന പരാതിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ ഭിന്നവിധി പുറപ്പെടുവിച്ച അതേ ബെഞ്ച് ബുധനാഴ്ച 12ന് ഹര്‍ജി പരിഗണിക്കും. ബുധനാഴ്ച 2ന് ഫുള്‍ ബെഞ്ചും കേസ് പരിഗണിക്കും.
DSDDFGSDS