കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ ബാഗിൽ


ഗ്രേറ്റർ നോയിഡയിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ കണ്ടെത്തി. അയൽവാസി ഒളിവിലാണ്. കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പ്രതിയും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഏപ്രിൽ 7 നാണ് ദേവ്ല ഗ്രാമത്തിലെ വാടക വീട്ടിൽനിന്ന് കുട്ടിയെ കാണാതായത്.

രണ്ട് വയസുകാരിയും മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനുമാണ് വാടക വീട്ടിൽ താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ്. കുട്ടിയുടെ പിതാവ് ശിവകുമാർ ജോലിക്കും അമ്മ മഞ്ജു മാർക്കറ്റിൽ പോയ സമയത്താണ് കുട്ടിയെ കാണാതായത്. കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേ ദിവസം മാതാപിതാക്കൾ സൂരജ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ട് ദിവസത്തിന് ശേഷം അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശിവകുമാർ പരാതിപ്പെട്ടു. പൊലീസിന്റെ സഹായത്തോടെ ശിവകുമാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് വാതിലിൽ തൂക്കിയിട്ട ബാഗിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ബല്ലിയയി സ്വദേശിയായ പ്രതി രാഘവേന്ദ്ര. ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നോയിഡയിലെ മുതിർന്ന പൊലീസ് ഓഫീസർ രാജീവ് ദീക്ഷിത് പറഞ്ഞു.

article-image

ssss

You might also like

  • Lulu Exchange
  • Straight Forward

Most Viewed