മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ നിര്യാതനായി


ഫൊട്ടോഗ്രാഫറായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ഫുജൈറ ആശുപത്രിയിൽ നിര്യാതനായി. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 23ന് ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്ന് അസുഖം മൂർച്ഛിക്കുകയും ഞായാറാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയുമായിരുന്നു. 

പിതാവ്: ശിവന്‍. മാതാവ്: ഗീത. സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍.നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

article-image

ftuftuf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed