രാഹുലിന് നല്‍കിയിട്ടുള്ള ഇസഡ് പ്ലസ് സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം


എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിന് നല്‍കിയിട്ടുള്ള സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്. പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതോടെ സുരക്ഷയുടെ കാര്യത്തില്‍ സിആര്‍പിഎഫ് അവലോകനം നടത്തുകയാണ്.

നിലവില്‍ ലഭിക്കുന്ന എസ്പിജി സുരക്ഷ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഉള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതി 12 തുഗ്ലക് ലെയിലാണ്. ഈ വസതി 22ന് മുമ്പ് ഒഴിയണമെന്നാണ് ലോക്സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്.

ഇത് അനുസരിച്ച് രാഹില്‍ ഗാന്ധി പുതിയ വീട്ടിലേക്ക് താമസം മാറിയാല്‍ സുരക്ഷ അവലോകനം ചെയ്യനാണ് സിആര്‍പിഎഫ് തീരുമാനം. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഏത് സുരക്ഷ നല്‍കണമെന്ന് തീരുമാനിക്കുന്നത്. നിലവില്‍ സോണിയ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കിയിരിക്കുന്നത്.

article-image

57r57

You might also like

Most Viewed