ഡൽഹിയിലെ ബദർപുരിൽ ഗോഡൗണിന് തീപിടിച്ച് കെട്ടിടം തകർന്നു

തെക്ക് കിഴക്കൻ ഡൽഹിയിലെ ബദർപുരിൽ ഗോഡൗണിന് തീപിടിച്ച് കെട്ടിടം തകർന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി 11 ഓടെയാണ് തീ പിടിത്തമുണ്ടായതിന്റെ വിവരം അറിഞ്ഞതെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. 19 അഗ്നി ശമന സേനാ യൂനിറ്റുകൾ സംഭവസ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
തീയണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടം തകർന്നു വീണു. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. തണുപ്പിക്കൽ പ്രക്രിയകൾ തുടരുകയാണ്. ആർക്കും പരിക്കുള്ളതായി ഇതുവരെ റിപ്പോർട്ടില്ല.
etes